എന്റെ കണ്ണിന്‍ അകത്തേക്ക്ഒരു ലോകം വരും.
സൂര്യനോ ഭൂമിയോ
ഗ്രഹങ്ങളോ ഇല്ലാത്ത,
സ്വയം പ്രകാശം നിയന്ത്രിക്കുന്ന
നീല പ്രപഞ്ചം.
ലോകവും പ്രപഞ്ചവും
ഇവിടെ ഒന്നാണ്.
മറ്റാരുമില്ല.
ഒന്നുമില്ല.
ശബ്ദമില്ല.
ഇവിടെ നിന്നാണ്
ഞാന്‍ എന്റെ
സ്വത്വം മനസ്സിലാക്കുന്നത്.
എന്റെ ഗുണങ്ങള്‍
കുറവുകള്‍, കേടുകള്‍,
ശക്തി, സ്വരൂപം
എല്ലാം ഞാനറിയും.
ഞാന്‍ - ഞാന്‍ മാത്രമാകും.
മുഴുവനും നീല നീല
നീല നീല വെട്ടമാകും.
.
No comments:
Post a Comment