Wednesday, June 9, 2010

കറുത്ത പകല്‍

നീരിപ്പുകഞ്ഞ മനസ്സിന്
അറിയാത്ത
പ്രണയത്തിന്റെ പനിനീര് !
കരിയില മൂടിയ
വഴിയോരങ്ങളില്‍
കടമകളുടെ സത്രങ്ങള്‍
കടക്കാം
കടക്കതിരിക്കാം
ആഗ്രഹങ്ങളുടെ പൊതിയഴിഞ്ഞ്
പുറത്തു ചാടിയ ചിലന്തികള്‍ !
നീ,
വാഗ്ദാനത്തിന്റെ പട്ടിക
നീട്ടിയ ഒടുവിലത്തെ
വ്യക്തി.
അത്താഴത്തിനു
കൂട്ടാന്‍
നക്ഷത്രങ്ങളുടെ കണ്ണു
പൊട്ടിയൊഴുകിയ
ചോര.
രതി നിഷേധിച്ച
ബീജത്തിന്റെ
ദീര്‍ഘനിശ്വാസം.
അജ്ഞതയെ വിഴുങ്ങാന്‍
അജ്ഞത മാത്രമായി
നാളെ...
കറുത്ത പകലും
വെളുത്ത രാത്രിയും.


.

No comments:

Post a Comment