Friday, July 16, 2010

തണുത്ത കാറ്റിന്റെ കാലു തട്ടി
എന്റെ മഷിക്കുടം ചരിഞ്ഞു.
ഇന്നലത്തെ രാത്രി
ഒരൊറ്റ നക്ഷത്രത്തെ മാത്രം
താങ്ങി നിര്‍ത്തി.
വിറങ്ങലിച്ച മണ്ണിനു മീതെ
നിര തെറ്റിയ കസേരകളുടെ 'നിശാഭാഷണം'.
നട്ടെല്ലിനെ എണ്ണിത്തിട്ടപ്പെടുത്തി
കയറിയിറങ്ങുന്ന ചെറു കിടുങ്ങലില്‍
മഞ്ഞ്‌ കുനിഞ്ഞിരുന്നു.

5 comments:

  1. Really Touching one..............

    ഏറെ നേരം നിശബ്ദനായി ഞാന്‍...

    ReplyDelete
    Replies
    1. ഇപ്പോഴാണ് താങ്കളെ വായിച്ചത്...നന്ദി

      Delete
  2. ഞാനെന്തെ ഈ ബ്ലൊഗ് ഇത്ര നാളും കാണാതെ പൊയി....ഈ രാത്രി എനിക്ക് ഉറക്കമില്ല..ഈ ബ്ലൊഗിൾ ഇന്നു രാത്രി കുടിയേറണം....

    ReplyDelete
    Replies
    1. This comment has been removed by the author.

      Delete
    2. snehapravaham ഞാനും കാണാൻ ഒത്തിരി താമസിച്ചു :)

      Delete